ന്യൂഡൽഹി/ തിരുവനന്തപുരം: പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി (CLP) യോഗത്തിൽ എ.ഐ.സി.സി തീരുമാനം അറിയിക്കും.
വി.ഡി. ......
ന്യൂഡൽഹി:സ്ഥിരം തസ്തികകളിലേക്ക് (Regular Vacancies) വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം, മതിയായ കാരണങ്ങളില്ലാതെ ഉദ്യോഗാർത്ഥികൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് "തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്" സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കൂറുമാറിയ സാക്ഷികളുടെ മൊഴി പ്രതിയെ ശിക്ഷിക്കാൻ മാത്രമല്ല, കുറ്റവിമുക്തനാക്കാനും ആധാരമാക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷൻ കേസ് അവിശ്വസനീയമാണെന്ന് തെളിയിക്കാനും പ്രതിക്ക് അനുകൂലമായ മൊഴികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ......
സുൽത്താൻബത്തേരി: സി.എസ്.ഐ മലബാർ മഹാ ഇടവകയുടെ ചരിത്രത്തിൽ പുതുവഴി തുറന്ന് ആദ്യമായി രണ്ട് വനിതകൾ വൈദികപട്ടം സ്വീകരിച്ചു. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയിലെ അധ്യാപിക സജു മേരി എബ്രഹാമും കോഴിക്കോട് സി.എസ്.ഐ. ......
വടക്കാഞ്ചേരി: ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയ 45-കാരന് രക്ഷയായി വടക്കാഞ്ചേരി അഗ്നിരക്ഷാസേന. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുമായി ചേർന്ന് നടത്തിയ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപകരണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്.
ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ......
കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ ദാനത്തിന്റെ മറവിൽ നടന്ന അവയവക്കച്ചവട കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിന് പിന്നിൽ വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് ശൃംഖല പ്രവർത്തിച്ചിരുന്നെന്ന സൂചനകൾ പൊലീസിന് ലഭിച്ചു. ......
ന്യൂഡൽഹി: ദിവസങ്ങളോളം നീണ്ട മാരത്തൺ ചർച്ചകൾക്കും തിരക്കിട്ട കൂടിയാലോചനകൾക്കും ഒടുവിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തിയതായി സൂചന. ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ എത്തിയ രാഹുൽ ഗാന്ധി ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട ചർച്ചകൾ നടത്തിയ ശേഷമാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. ......
ചെങ്ങന്നൂർ: തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തിൽ നടന്ന ക്യാമ്പ് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.......